തൃശൂർ: കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി (67) അന്തരിച്ചു. പാർക്കിൻസൺസ് രോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റർ ചികിത്സയിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്.CPM leader Babu M. Palissery passes away
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബാബു എം. പാലിശേരി, 2005ലും 2010ലും ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് കുന്നംകുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഉജ്ജ്വല പ്രസംഗശൈലിക്കായി അറിയപ്പെട്ടിരുന്ന അദ്ദേഹം നിരവധി പാർട്ടി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങളോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
