മൂവാറ്റുപുഴ: ആരക്കുഴയില്‍ രണ്ട് ബൈക്കുകൾ തമ്മിലുണ്ടായ കൂട്ടിയിടിയിൽ വിദ്യാർത്ഥി ദാരുണമായി മരിച്ചു. പെരിങ്ങഴ താണികുഴി സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് പണ്ടപ്പിള്ളിയിലേക്ക് പോകുന്ന അഭിഷേക് സഞ്ചരിച്ച ബൈക്കും എതിര്‍ദിശയിൽ വന്ന രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കും ആരക്കുഴ ജംഗ്ഷന് സമീപമുള്ള മൂഴി പാലത്തിനരികിലാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ അഭിഷേക് ഗുരുതരമായി പരിക്കേറ്റു. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Student dies in car accident in Muvattupuzha
