കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. സംഭവം കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ്. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ (23) എന്നിവരാണ് മരിച്ചത് .Three people, including a fireman, died after a well collapsed
അർച്ചനയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ സോണിയുടെ മേൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണതോടെയാണ് ദുരന്തം സംഭവിച്ചത്. കരയിൽ നിന്നിരുന്ന ശിവകൃഷ്ണനും അതിനിടെ കിണറ്റിലേക്ക് വീണു. ഏകദേശം നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മൂവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
