എ.ഐയുടെ വ്യാപക ഉപയോഗം കാരണം രാജ്യത്തെ വിവിധ കമ്പനികളിൽ തൊഴിലാളികൾ പിരിച്ചുവിടപ്പെടുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) ആയിരക്കണക്കിന് ജീവനക്കാരെ ജോലി വിടാൻ നിർബന്ധിതരാക്കിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.TCS lays off 20,000 employees
സെപ്റ്റംബർ മാസം വരെ 20,000ഓളം ജീവനക്കാർ ജോലി നഷ്ടപ്പെടുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ 19,755 പേർ ഒഴിവാക്കി കമ്പനി മൊത്തം ജീവനക്കാരുടെ എണ്ണം 593,314 ആയി കുറച്ചു. കമ്പനി പ്രഖ്യാപിച്ചതനുസരിച്ച്, ജീവനക്കാരുടെ കുറവ് ഈ വർഷം അവസാനം വരെ തുടരും.
ജോലിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള ചെലവ് മാത്രം 1,135 കോടി രൂപ വരെയായി കണക്കാക്കപ്പെടുന്നു. കമ്പനി വിശദീകരിച്ചതനുസരിച്ച്, ഇത് എ.ഐ സാങ്കേതിക വിദ്യ നടപ്പിലാക്കലിന്റെ ഭാഗമാണ്, പ്രത്യേകിച്ച് എ.ഐ വൈദഗ്ധ്യമില്ലാത്തവരെയാണ്കമ്പനി ഒഴിവാക്കിയതെന്ന് പറഞ്ഞു.ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നിട്ടുണ്ട്.
