കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. പവന് 1,440 രൂപയെന്ന തോതിലാണ് ഇന്ന് വില ഉയർന്നത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വിപണി വില 91,120 രൂപയിലേക്കും ഒരു ഗ്രാം സ്വർണത്തിന്റെ വില 11,390 രൂപയിലേക്കും എത്തി.Huge increase in gold prices in Kerala
ഇന്നലെ പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയായിരുന്നു നിരക്ക്. അതിനാൽ വീണ്ടും വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നവർക്ക് ഇന്നത്തെ വർധന ഇരുട്ടടിയായി.
യുഎസിലെ സാമ്പത്തിക അനിശ്ചിതത്വമാണ് സ്വർണവിലയുടെ കുതിപ്പിന് പ്രധാന കാരണം. ഫെഡറൽ റിസർവ് ഉടൻതന്നെ പലിശനിരക്ക് കുറയ്ക്കുമെന്ന വിലയിരുത്തലാണ് തുടർച്ചയായി രണ്ടാമത്തെ ദിവസവും സ്വർണവില ഉയരാൻ വഴിവെച്ചത്.
