ലഖ്നൗ: ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെ സ്വകാര്യവിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. ഉത്തർപ്രദേശ് ഫറൂഖാബാദിലെ എയർസ്ട്രിപ്പിൽ നിന്ന് ഭോപ്പാലിലേക്ക് പുറപ്പെട്ട ജെഫ്ഫ്സർവ് ഏവിയേഷന്റെ ഇരട്ട എഞ്ചിൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റണ്‍വേ വിട്ടു, പക്ഷേ എയർസ്ട്രിപ്പിന്റെ മതിൽ ഇടിക്കാതെ തൊട്ടടുത്ത് നിർത്തുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന നാലു യാത്രിക്കരും രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപെട്ടത് അത്ഭുതകരമാണ്.Private plane loses control during takeoff; skids off runway
വുഡ്പെക്കർ ഗ്രീൻ അഗ്രി ന്യൂട്രിപാഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അജയ് അറോറ, എസ്ബിഐ ഉദ്യോഗസ്ഥൻ സുമിത് ശർമ്മ, വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) രാകേഷ് ടിക്കു, യു.പി. പ്രോജക്ട് ഹെഡ് മനീഷ് പാണ്ഡെ എന്നിവരാണ്. ഇവർ ഖിംസെപൂർ വ്യാവസായിക മേഖലയിലെ വരാനിരിക്കുന്ന ബിയർ നിർമ്മാണ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ചാർട്ടേഡ് വിമാനത്തിൽ എയർസ്ട്രിപ്പിൽ എത്തിച്ചിരുന്നു. അപകടത്തിന് ശേഷം യാത്രികർ കാര്‍ മാര്‍ഗം
മടങ്ങി.
