തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ സുനിതകുമാരി മരിച്ചു. ഇന്ന് രാവിലെ അടുക്കളയിൽ ചായ തയ്യാറാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗ്യാസ് ലിക്ക് സംഭവമായതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.Housewife dies in gas fire
സുനിതക്ക് ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ഉടനെ നാട്ടുകാർ മകനും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും, ചികിത്സക്കിടെ ജീവൻ രക്ഷിക്കാനായില്ല. സുനിതയുടെ മകൾ രാവിലെ ടെക്നോപാർക്കിൽ ജോലിക്ക് പോയിരുന്നുവെന്നും, സംഭവം നടന്ന സമയത്ത് മകൻ അഖിൽ വീട്ടിലുണ്ടായിരുന്നു.
സുനിത അടുത്തിടെ വീടിനടുത്ത് ബേക്കറി നടത്തിവരുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
