സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും തൊഴിൽ ചൂഷണവും തടയുന്നതിനുള്ള പ്രത്യേക നിയമത്തിന്റെ കരട് തയ്യാറാകുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ നിയമത്തിന്റെ കരട് നവംബർ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും സർക്കാരിന്റെ വാദം.Law prepared against sexual exploitation in the film industry
ഹേമ കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത കേസുകളിൽ എസ്ഐടി അന്വേഷണം പൂർത്തിയായതായും സർക്കാർ കോടതിയിൽ അറിയിച്ചു. അന്വേഷണം സംബന്ധിച്ച മുഴുവൻ വിവരങ്ങളും നാല് ആഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ നവംബർ രണ്ടാംവാരം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനവും തൊഴിൽ ചൂഷണവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ പുറത്ത് വന്നിരുന്നു. റിപ്പോർട്ടിന് പിന്നാലെ ചിലർക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, പരാതിക്കാർ സഹകരിക്കാത്തതിനാൽ ഭൂരിഭാഗം കേസുകളും അവസാനിപ്പിക്കേണ്ടിവന്നതായി പോലീസ് അറിയിച്ചു.
