കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തില്‍ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നടൻമാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവർ ഉൾപ്പെടെ 17 സ്ഥലങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. ദുൽഖറിന്റെ മൂന്ന് വീടുകളിലും മമ്മൂട്ടിയുടെ വീട്ടിലുമാണ് ഉദ്യോഗസ്ഥർ എത്തിയത്.Bhutan vehicle smuggling: ED searches Mammootty and Dulquer’s homes
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ ഇ.ഡി. യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വസതികളിലെത്തിയത്. ദുൽഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന നടന്നത്.
