കേരള ഫുട്ബോളിന് അഭിമാന നിമിഷം. എറണാകുളം കറുകപ്പള്ളി സ്വദേശിയായ തഅമീന ഫാത്തിമയെ AFC U-17 ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുത്തു. ഗോവയിൽ നടന്ന സെലക്ഷൻ ട്രയലിൽ കേരളത്തിൽ നിന്നുള്ള ഏക താരമായി തഅമീന തിരഞ്ഞെടുക്കപ്പെട്ടതാണ്.Taameena Fatima joins Indian women’s football team
കിർഗിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തഅമീനയും സംഘവും തിങ്കളാഴ്ച മുംബൈയിൽ നിന്ന് യാത്ര ആരംഭിക്കും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 13-ന് കിർഗിസ്ഥാനുമായാണ്.
തഅമീനയുടെ ഫുട്ബോൾ വളർച്ച ലോർഡ്സ് FA കൊച്ചി ക്ലബ്ബിലൂടെ തന്നെയാണ് നടന്നത്. ക്ലബ്ബിന്റെ ഉടമ ഡെറിക് ഡെക്കോത്ത്ആണ് തഅമീനയുടെ പ്രതിഭ ചെറുപ്പകാലത്ത് ശ്രദ്ധയിൽപ്പെടുത്തിയത്.
കഴിഞ്ഞ വർഷങ്ങളായി എറണാകുളം ജില്ലാ ടീമിലും കേരള ടീമിലും നിരവധി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയങ്ങൾ നേടി, നാടിനും സംസ്ഥാനത്തിനും അഭിമാനമായി മാറാൻ തയാറായി തഅമീന ഫാത്തിമ അടുത്ത കാലഘട്ടം ഒരുങ്ങുകയാണ്.
