പശ്ചിമ ബംഗാളിലെ ഡാർജിലിങിൽ കനത്ത മഴയും വ്യാപക മണ്ണിടിച്ചിലും മരണം 23 ആയി, ഇവരിൽ 7 കുട്ടികളാണ്.വടക്കൻ ബംഗാളിലെ ഡാർജിലിങിൽ ഇന്നലെ രാത്രി വീണ്ടും ശക്തമായ മഴ ഉണ്ടായി. മിരിക്, സുഖിയ പൊഖാരി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക മണ്ണിടിച്ചിലുകൾ ഉണ്ടായി. റോഡുകൾ തകര്‍ന്നതിനാൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഡാർജിലിങിൽ മാത്രം 18 പേരാണ് മരിച്ചത്, മണ്ണിടിച്ചിലുകൾ 35 സ്ഥലങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2015-ൽ ഡാർജിലിങിൽ ഉണ്ടായ സമാന ദുരന്തത്തിൽ 40 പേരാണ് ജീവൻ നഷ്ടം സംഭവിച്ചത്.Rainstorm in Darjeeling; Death toll rises to 23
അപകടമുണ്ടായ സ്ഥലങ്ങളിൽ പൊലീസ്, തദ്ദേശ ഭരണകൂടം എന്നിവരെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങൾ ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശിക്കും.
