ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ ആറു രോഗികൾ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നതാണ് പ്രാഥമിക നിഗമനം. അർദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. പെട്ടെന്നുണ്ടായ തീയും പുകയും മൂലം രോഗികൾ ശ്വാസംമുട്ടിയാണ് മരിച്ചത് എന്ന് ആശുപത്രി ഡോക്ടർ അനുരാഗ് ധകാഡ് അറിയിച്ചു. തീപിടിത്തസമയത്ത് ഐസിയുവിൽ പതിനൊന്ന് രോഗികളുണ്ടായിരുന്നു. അതിൽ കൂടുതൽ പേരുടെയും നില ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു.Fire breaks out at Jaipur hospital: Six dead
