കൊല്ലം: സമയക്രമ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് നേരെ സ്വകാര്യ ബസ് ഡ്രൈവറുടെ വധഭീഷണി. സംഭവം ഇന്നലെ വെളിയം ജംഗ്ഷനിലാണ് നടന്നത്.Private bus driver issues death threat to KSRTC employees
പാരിപ്പള്ളി–കൊട്ടാരക്കര റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ രാജേഷിനെയും കണ്ടക്ടറെയും ലക്ഷ്യമിട്ടായിരുന്നു ഭീഷണി. ‘മൂൺലൈറ്റ്’ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് യാത്രക്കാരുടെ മുന്നിൽ തന്നെ അസഭ്യം വിളിച്ചും വധഭീഷണി മുഴക്കിയും ഭീഷണിപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പോലീസിൽ പരാതി നൽകി. വധഭീഷണിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
