കോഴിക്കോട്: കോഴിക്കോട് നാലു മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ പരിക്കുകൾ കണ്ടതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ച കുഞ്ഞ് പിന്നീട് മരിച്ചു. ഡോക്ടർമാർ കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച വിവരം പൊലീസിന് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിലും പരിക്കുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ പരിക്കുകൾ എങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേക്ഷണം ആരംഭിച്ചു.Death of a four-month-old baby girl; Police register a case of unnatural death