കോഴിക്കോട്: ട്രയാങ്കിൾ സാംസ്കാരിക സംഘടനയും വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികളും ചേർന്ന് ഗാന്ധിയൻ ആദർശങ്ങളെ അവഗണിക്കുന്ന രാഷ്ട്രീയ നേതൃസ്ഥാപനങ്ങളെതിരെ പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രധാരണം നടത്തി നടത്തിയ റാലിയിലും സ്മൃതി സംഗമത്തിലും പങ്കെടുത്തു.Smithi Sangam organized by Triangle at Kozhikode beach on Gandhi Jayanti
ട്രയാങ്കിൾ കോർഡിനേറ്റർ എം. എം. ഷാജി സംഗമം ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ പ്രസിഡൻറ് ഇ. കെ. സലീന അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം പ്രസിഡൻറ് ടി. കെ. എ. അസീസ്, പി.കെ കോളജ് അസോ. പ്രൊഫ. അബ്ദുൾ റസാഖ്, മെക് 7 കാലിക്കറ്റ് ബീച്ച് കോർഡിനേറ്റർ ടി. പി. എം. ഹാഷിർ അലി, കേരള ജനസമ്പർക്ക വേദി ജനറൽ സെക്രട്ടറി പി. അനിൽബാബു എന്നിവർ പ്രസംഗിച്ചു.
ബീച്ചിലൂടെ നടത്തിയ റാലി പഴയ കോർപ്പറേഷൻ ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമയിൽ ഹാരാർപ്പണത്തോടെ സമാപിച്ചു.
ട്രയാങ്കിൾ സംസ്ഥാന കമ്മിറ്റി അറിയിച്ചു പ്രകാരം, കോഴിക്കോട് ബീച്ചിനൊപ്പം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും, തൊടുപുഴ, എറണാകുളം ഗാന്ധി സ്ക്വയർ, പട്ടാമ്പി മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി സംസ്ഥാനത്തെ അഞ്ചു കേന്ദ്രങ്ങളിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.
