കരൂരിൽ വിജയിന്റെ റാലിക്കിടെ ഉണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ പൊലീസ് നടപടി ശക്തമാകുന്നു. കരൂർ സൗത്ത് സിറ്റി ട്രഷറർ പവൻ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്ന പത്ത് പേരിൽ ഒരാളാണ് ഇയാൾ.Karur tragedy: TVK treasurer Pawan Raj in police custody
സംഭവത്തിൽ ഇന്നലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകനെ പൊലീസ് പിടികൂടുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളിലാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഇതുവരെ 41 പേരാണ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ആദ്യം 38 മരണം റിപ്പോർട്ട് ചെയ്തപ്പോൾ, പിന്നീട് മൂന്നു പേർ കൂടി മരണപ്പെട്ടു. മരിച്ചവരിൽ 10 കുട്ടികൾ, 16 സ്ത്രീകൾ, 12 പുരുഷന്മാർ ഉൾപ്പെടുന്നു.
നിലവിൽ ഏഴ് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അവരിൽ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
