സംസ്ഥാന സർക്കാർ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ നടൻ മോഹൻലാലിനെ ആദരിക്കും. ഇത് സംബന്ധിച്ചുള്ള വാർത്താസമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാളെ നടത്തും. അവാർഡ് വിതരണം ഓക്ടോബർ 4-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.The state government will honor Dada Saheb Phalke Award winner actor Mohanlal.
സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ മോഹൻലാലിന് അഭിനന്ദനങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങി. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദ സാഹിബ് ഫാൽ കെ പുരസ്കാരം മലയാള മണ്ണിലെത്തുന്നത്.
1969-ൽ രാജ ഹരിശ്ചന്ദ്ര എന്ന രാജ്യത്തെ ആദ്യ സമ്പൂർണ ഫീച്ചർ സിനിമയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണം നിലനിർത്താനായി കേന്ദ്ര സർക്കാർ ഈ പുരസ്കാരം സ്ഥാപിച്ചു.
