കാശ്മീർ: ലഡാക്കിലെ സംഘർഷത്തെ തുടർന്നു സോനം വാങ്ചുക്ക് അറസ്റ്റിൽ. ലേ പൊലീസ് വാങ്ചുക്കിനെ പിടികൂടി പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ.Ladakh conflict: Sonam Wangchuk arrested
സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നേരത്തേ തന്നെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന ആരോപണവുമായി സോനം വാങ്ചുക്ക് രംഗത്തെത്തിയിരുന്നു.
വിദേശത്തുനിന്ന് തനിക്ക് യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും, സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസുകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാ കുറ്റങ്ങളും തന്നെ ലക്ഷ്യമിട്ടാണ് ചുമത്തുന്നതെന്ന് വാങ്ചുക്ക് ആരോപിച്ചു.
ലഡാക്ക് സംഘർഷത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടി കടുപ്പിച്ച കേന്ദ്രസർക്കാർ, ഇന്നലെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു.
