കൊച്ചി: കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. നിയമാനുസൃതമായ രീതിയിലാണ് വാഹനം സ്വന്തമാക്കിയതെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. കസ്റ്റംസ് നടത്തിയ നടപടിയെ ചോദ്യം ചെയ്താണ് ദുൽഖർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.Dulquer Salmaan moves High Court seeking release of car
ദുൽഖറിന്റെ നാല് വാഹനങ്ങളാണ് നിലവിൽ കസ്റ്റംസ് അന്വേഷണ പരിധിയിൽ. അവയിൽ രണ്ട് വാഹനങ്ങൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒന്നിന്റെ രജിസ്ട്രേഷൻ മറ്റൊരാളുടെ പേരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലും നടൻ പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കപ്പെട്ടു. എന്നാൽ പൃഥ്വിരാജിന്റെ വീട്ടിൽ വാഹനം കണ്ടെത്താനായില്ല.
അതേസമയം, നടൻ അമിത് ചക്കാലക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീടിലും പരിശോധന നടന്നു. അമിത്തിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. തുടർന്ന്, അദ്ദേഹത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
