ഇടുക്കി: പോക്സോ കേസിൽ പ്രതിയായ കുമളി സ്വദേശിയായ കുമാർ (35) പീരുമേട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ സഹ തടവുകാരാണ് മൃതദേഹം ആദ്യം ശ്രദ്ധിച്ചത്. 2024-ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്ന പ്രതി ഏറെ നാളായി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സഹ തടവുകാർ പറയുന്നത്. രാവിലെ ഭക്ഷണത്തിനായി മറ്റു തടവുകാർ പുറത്ത് പോയ സമയത്താണ് ശുചിമുറിയിൽ കുമാർ ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ തുടർ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.POCSO case accused commits suicide in Peerumedu sub-jail
