തിരുവനന്തപുരം: ടിപ്പർ ലോറിയും ബൈക്കും തമ്മിലുണ്ടായ കൂട്ടിയിടിയിൽ ബൈക്ക് യാത്രികൻ ദാരുണമായി മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേറ്റു.വെമ്പായം ചാത്തമ്പാട്ട് പ്രദേശത്താണ് അപകടം നടന്നത്. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഭാര്യ നസീഹയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.Biker dies after being hit by tipper lorry in Thiruvananthapuram
പോത്തൻകോട്–വെമ്പായം റോഡിലെ കൊഞ്ചിറ ചാത്തമ്പാട്ട് വളവിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിന്റെ പുറകിലേക്ക് ടിപ്പർ ലോറി ഇടിച്ചതോടെയാണ് അപകടം. ബൈക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
