പാലിയേക്കര ദേശീയപാതയില്‍ ടോള്‍ പിരിവിന്റെ വിലക്ക് തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. യാത്രികര്‍ക്ക് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി തൃശൂര്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നടപടി. ഹര്‍ജി വീണ്ടും ഈ മാസം 30-ന് കോടതി പരിഗണിക്കും.High Court says ban on toll collection on Paliyekkara National Highway will continue
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി, ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ദേശീയപാതയില്‍ ഇപ്പോഴും സുരക്ഷാ പ്രശ്നമുണ്ടെന്നും ഗതാഗതക്കുരുക്ക് പൂര്‍ണമായി പരിഹരിക്കാത്തതായും കളക്ടര്‍ ചൂണ്ടിക്കാട്ടി. റോഡില്‍ മണ്ണിടിച്ചിലും സര്‍വീസ് റോഡിലെ കുഴികളും അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും, അതിനോട് ചേര്‍ന്ന് ബാരിക്കേഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ടോള്‍ പിരിവ് തടഞ്ഞാലും അവ മാറുകയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ വാദം. എന്നാല്‍ കോടതി അത് തള്ളിക്കളഞ്ഞ് ടോള്‍ വിലക്ക് ചൊവ്വാഴ്ചവരെ നീട്ടി. അതോടൊപ്പം, ദേശീയപാത അതോറിറ്റിയും ജില്ലാ കളക്ടറും പുതിയ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അവ പരിശോധിച്ച ശേഷം ടോള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
