തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ ആത്മഹത്യ ചെയ്ത ആനന്ദിന്റെ അമ്മയും സഹോദരനും മൊഴി നൽകി. പൊലീസിന്റെ വീഴ്ച പരിശോധിക്കുന്ന ബറ്റാലിയൻ കമാൻഡന്റിന്റെ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.Anand’s suicide at SAP camp: Family demands judicial inquiry
മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. വീട്ടിലായിരുന്നെങ്കിൽ ഇത്തരത്തിൽ ജീവനൊടുക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് അമ്മ ചന്ദ്രിക പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണമെന്നും പൊലീസിന്റെ അന്വേഷണത്തിൽ സത്യം പുറത്ത് വരില്ലെന്നും സഹോദരൻ അരവിന്ദ് പ്രതികരിച്ചു.
ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡിഐജിയുടെ റിപ്പോർട്ട് പൊലീസിനെ വെള്ളപൂശുന്നതാണെന്ന് കുടുംബം മുമ്പും ആരോപിച്ചിരുന്നു. പൊലീസ് ഭാഗത്ത് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും ആദ്യ ആത്മഹത്യാശ്രമത്തിന് ശേഷം വേണ്ട പരിചരണം നൽകിയെന്നും ആനന്ദിന്റെ അഭ്യർത്ഥനപ്രകാരമാണ് ക്യാമ്പിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആത്മഹത്യാശ്രമത്തിന് ശേഷം മാധ്യമങ്ങളിൽ പുറത്തുവന്ന ചില കമന്റുകൾ ആനന്ദിനെ വേദനിപ്പിച്ചതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പേരൂർക്കട എസ്.എ.പി ക്യാമ്പിലാണ് ആനന്ദ് ജീവനൊടുക്കിയത്.
