ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്യും. വൈകിട്ട് നാല് മണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരദാനം.National Film Awards ceremony today
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഈ വർഷം നടൻ മോഹൻലാൽ ഏറ്റുവാങ്ങുന്നു. മലയാളത്തിൽ നിന്നുള്ള ഒരു നടന് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്.
മികച്ച നടൻമാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖ് ഖാനെ ജവാൻ സിനിമയിലെ പ്രകടനത്തിനും വിക്രാന്ത് മാസിയെ 12th ഫെയിൽ എന്ന ചിത്രത്തിലെ വേഷത്തിനുമാണ് പുരസ്കാരം.
മികച്ച നടിക്കുള്ള പുരസ്കാരം ‘മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ’ യിലെ ശക്തമായ വേഷത്തിന് റാണി മുഖർജിക്ക് ലഭിച്ചു.
മലയാള സിനിമകൾക്കും നേട്ടങ്ങളുണ്ട്. മികച്ച മലയാളചിത്രമായി ഉള്ളൊഴുക്ക് തെരഞ്ഞെടുത്തു. അതിലെ പ്രകടനത്തിനായി ഉർവശി മികച്ച സഹനടിയായി അംഗീകരിക്കപ്പെട്ടു. പൂക്കാലം എന്ന ചിത്രത്തിലെ വേഷത്തിന് വിജയരാഘവൻ മികച്ച സഹനടൻ പുരസ്കാരം നേടി. അതേ ചിത്രത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റർ അവാർഡും നേടി. മോഹൻദാസ് മികച്ച കലാസംവിധായകൻ ആയി തെരഞ്ഞെടുത്തു.
നോൺ-ഫീച്ചർ വിഭാഗത്തിൽ, എം.കെ. രാംദാസ് സംവിധാനം ചെയ്ത നേകൽ എന്ന ഡോക്യുമെന്ററിയാണ് പുരസ്കാരം നേടിയത്.