കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാര്‍ പിരിഞ്ഞതിനെ തുടര്‍ന്ന് രൂപീകരിച്ച നേപ്പാളിലെ ഇടക്കാല മന്ത്രിസഭയെ പ്രധാനമന്ത്രി സുശീല കാര്‍ക്കി വികസിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചതനുസരിച്ച്, പുതിയ മന്ത്രിസഭയില്‍ 11 പേര് മന്ത്രിമാരായി ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനില്‍ നടക്കും.Sushila Karki announces cabinet in Nepal
പ്രശസ്ത നേത്രരോഗ വിദഗ്ധന്‍ സന്ദുക് റൂയിറ്റ് ഉള്‍പ്പെടെ ചില പ്രമുഖര്‍ കാര്‍ക്കിയുടെ മന്ത്രിസഭയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്. ഇമേജ് ചാനല്‍ മേധാവി ജഗദീഷ് ഖരേല്‍ പുതിയ വാര്‍ത്താവിനിമയ മന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നേപ്പാള്‍ ടിവി, റേഡിയോ നേപ്പാള്‍, രാഷ്ട്രീയ സമാചാര്‍ സമിതി, ദി റൈസിംഗ് നേപ്പാള്‍, ഗൂര്ഖപത്ര തുടങ്ങിയ സര്‍ക്കാര്‍ മാധ്യമങ്ങളും വരും. സുപ്രീം കോടതി മുന്‍ ജഡ്ജിയായ അനില്‍ സിന്‍ഹ നിയമമന്ത്രിയായേക്കും. മദന്‍ പരിയാര്‍ കൃഷിമന്ത്രിയാകും.
അതേസമയം, പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ ചുമതലകള്‍ കാര്‍ക്കി നേരിട്ടാണ് കൈവശം വയ്ക്കുന്നത്. സെപ്റ്റംബര്‍ 12നാണ് കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റ്. “അധികാരം ആസ്വദിക്കാനല്ല ഞങ്ങളുടെ വരവ്. ആറുമാസത്തില്‍ കൂടുതല്‍ ഈ സ്ഥാനത്ത് തുടരില്ല; പുതിയ പാര്‍ലമെന്റിന് ഞങ്ങള്‍ ഉത്തരവാദിത്വം കൈമാറും,” എന്ന് സ്ഥാനമേറ്റ് ഉടന്‍ തന്നെ കാര്‍ക്കി വ്യക്തമാക്കിയിരുന്നു.
