തനിക്കെതിരായ വ്യാജ പ്രചാരണത്തെ ശക്തമായി നേരിടുമെന്ന് കെ ജെ ഷൈൻ ടീച്ചർ. ഇതിനകം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവര് പറഞ്ഞു. വ്യാജ ആരോപണങ്ങൾ ആസൂത്രിതമായാണ് ഉയർത്തപ്പെട്ടതെന്നും, ഇത്തരം പ്രചരണം വരാനിരിക്കുന്നതായി ഒരു കോൺഗ്രസ് പ്രവർത്തകൻ മുമ്പ് തന്നെ അറിയിച്ചതായും അവര് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞ “ഒരു ബോംബ് പൊട്ടും” എന്ന പ്രസ്താവനയ്ക്കും ഇതിന് തമ്മിൽ ബന്ധമുണ്ടോയെന്ന സംശയവും അവർ ഉന്നയിച്ചു.Will strongly combat false propaganda; KJ Shine teacher
വ്യാജപ്രചരണത്തിന്റെ കേന്ദ്രം പ്രതിപക്ഷ നേതാവിന്റെ ഓഫീസാണെന്നും, അദ്ദേഹത്തിന്റെ അറിവില്ലാതെ ഒന്നും നടക്കില്ലെന്നും ഷൈൻ ടീച്ചർ ആരോപിച്ചു. കോൺഗ്രസ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ ഇത്തരം ഗൂഢാലോചന നടക്കുന്നുവെന്നും, കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ചേർന്നാണ് വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്നും അവർ ചൂണ്ടിക്കാട്ടി.
സ്വന്തം പേരും ചിത്രവും ദുരുപയോഗം ചെയ്ത് അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, ഇത് പ്രതിഷേധിച്ച് ഷൈൻ ടീച്ചർ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. “സ്വന്തം നഗ്നത മറയ്ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം” എന്നായിരുന്നു അവരുടെ കടുത്ത പ്രതികരണം.
