തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.എ. ബാഹുലേയൻ സിപിഎമ്മിൽ ചേരുന്നു. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയ്ക്ക് മാത്രം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ബിജെപിയെ വിട്ടിരുന്നു.BJP National Executive Committee member K.A. Bahuleyan joins CPM
ഇന്ന് വൈകിട്ട് ബാഹുലേയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കാണാനിരിക്കുകയാണ്. ഇതിനുമുമ്പ് അദ്ദേഹം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെയും മന്ത്രി വി.ശിവന്‍കുട്ടിയെയും കണ്ടിരുന്നു.
എസ്എൻഡിപി യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായ ബാഹുലേയൻ, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. “ചതയ ദിനാഘോഷം ഒബിസി മോർച്ചയ്ക്ക് മാത്രം ഏൽപ്പിച്ച ബിജെപിയുടെ സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ചാണ് രാജി” എന്ന് അദ്ദേഹം കുറിച്ചു.
ഗുരുദേവന്റെ ആശയങ്ങളോട് ഏറ്റവും ചേർന്ന് നിൽക്കുന്ന പ്രസ്ഥാനം സിപിഎമ്മാണെന്നും അതുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും ബാഹുലേയൻ വ്യക്തമാക്കി.
