ബിഹാറിനു പിന്നാലെ കേരളത്തിലും എസ്.ഐ.ആർ നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രാജ്യവ്യാപകമായ എസ്.ഐ.ആർ നടപ്പാക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അടുത്ത വർഷം ജനുവരി 1-നു യോഗ്യത തീയതിയായി നിശ്ചയിക്കുകയും അതിനുള്ള എല്ലാ നടപടികളും ഈ സമയത്തിനകം പൂർത്തിയാക്കുകയും ചെയ്യും. ഇതിന് സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി , സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്.After Bihar, SIR proceedings have begun in Kerala
കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നതിന് മുമ്പായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും യോഗം വിളിക്കുകയും, മാധ്യമങ്ങൾക്ക് പ്രക്രിയയുടെ വിശദാംശങ്ങൾ വിശദീകരിക്കുകയും ചെയ്യും. വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ഫയൽ ചെയ്യാനുള്ള അവകാശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ബിഹാറിലും കര്‍ണാടകത്തിലെ ചില മണ്ഡലങ്ങളിലും വ്യാജ ഐഡികളിൽ നിന്നുള്ള ആയിരക്കണക്കിന് പരാതികൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കൂടാതെ, പരിശോധനാ നടപടിക്രമം കുറ്റമറ്റതല്ലെന്ന ആരോപണങ്ങളും ശക്തമായി ഉയരുന്നുണ്ട്. ലക്ഷകണക്കിനുപേർ എങ്ങനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നതും വലിയ ചോദ്യമായി തുടരുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികളുടെ വിശദാംശം പറയുമ്പോൾ, ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 2 ലക്ഷത്തോളം പരാതികൾ ലഭിച്ചു. ഇതിൽ 1,95,802 പേർ അവരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, 30,000 പേർക്ക് പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.