ന്യൂഡൽഹി: ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ഇന്ന് ഇന്ത്യയിലേക്ക് വരുന്നു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം എത്തുന്നത്. ഇന്ത്യയും ഇസ്രയേലും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ നടപ്പിലാക്കുന്നതിനുള്ള നിക്ഷേപ ഉടമ്പടിക്ക് സ്മോട്രിച്ച് ഒപ്പുവെക്കും. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, മനോഹർലാൽ ഖട്ടർ എന്നിവരുമായി അദ്ദേഹം സമന്വയ യോഗം നടത്തും.Israeli Finance Minister Bezalel Smotrich to visit India
ഡൽഹിക്കൊപ്പം മുംബൈയിലും സ്മോട്രിച്ച് സന്ദർശനം നടത്തും. മുംബൈയിൽ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി സന്ദർശനവും അദ്ദേഹത്തിന്റെ വിസിറ്റ് ഭാഗമാണ്. 2025-ൽ ഇന്ത്യ സന്ദർശിച്ച നാലാമത്തെ ഇസ്രയേൽ മന്ത്രിയാണ് സ്മോട്രിച്ച്. ഇതിന് മുമ്പ് ടൂറിസം, വ്യവസായ, കൃഷി മേഖലകളിലെ ഇസ്രയേൽ മന്ത്രിമാർ നേരത്തേ സന്ദർശനം നടത്തിയിരുന്നു.
