തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണത്തിൽ നിർണായകമായ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തിയെന്ന കാര്യമാണ് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചത്. പരാതി നൽകാതിരിക്കാൻ ഇവർക്ക് നേരെ ശക്തമായ സമ്മർദം ചെലുത്തപ്പെട്ടുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.Crime Branch’s crucial discovery against Rahul Mangkootatil
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകൾ അടക്കം നിർണായക തെളിവുകൾ സംഘം ശേഖരിച്ചിട്ടുണ്ടെന്ന് പറയുന്നു. രണ്ട് യുവതികളുടെയും മൊഴിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവർ അന്വേഷണത്തോട് സഹകരിക്കാതിരിപ്പക്ഷം നിയമോപദേശം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതുവരെ രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന കാരണത്താൽ മറ്റ് നിയമ നടപടികൾക്ക് സാധ്യതയില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ, ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തലുകൾ രാഹുലിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ്.
