കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നൽകാൻ മജിസ്ട്രേറ്റ് കോടതി നിരസിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിന്റെ ഭാഗമായി സൗബിന് വിദേശയാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ്. ദുബായിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ അനുമതി വേണമെന്നായിരുന്നു സൗബിന്റെ ആവശ്യം, എന്നാൽ കോടതി അത് തള്ളുകയായിരുന്നു.Financial fraud case; Court denies Soubin Shahir permission to travel abroad
കേസുമായി ബന്ധപ്പെട്ട് സൗബിനെയും മറ്റ് പ്രതികളായ ഷോൺ ആന്റണിയെയും ബാബു ഷാഹിറിനെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി മുൻപ് തന്നെ നിരസിച്ചിരുന്നു. ലാഭവിഹിതം ലഭിക്കാതിരുന്നതായി മരട് സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
