ന്യൂഡൽഹി: ജസ്റ്റിസ് വിപുല്‍ എം. പഞ്ചോലി സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. കൊളീജിയം അംഗം ജസ്റ്റിസ് ബി.വി. നാഗരത്നയുടെ എതിർപ്പുകൾ മറികടന്നാണ് നിയമനം നടന്നത്. ബോംബെ ഹൈക്കോടതി ജഡ്ജിയായ അലോക് ആരാധെയും ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു.Justice Vipul Pancholi sworn in as Supreme Court judge
ജസ്റ്റിസ് നാഗരത്നയുടെ വിയോജനക്കുറിപ്പ് പൊതുജനങ്ങൾക്ക് പുറത്തുവിടണമെന്ന് സുപ്രീംകോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് അഭയ് ഓക ആവശ്യപ്പെട്ടതോടെ വിവാദം ശക്തമായി.
ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം ഇതോടെ മൂന്നായി. സീനിയോരിറ്റി അവഗണിച്ച് ശുപാർശ ചെയ്തതിലും, ഒരൊറ്റ വനിതാ ജഡ്ജിയെയും ഉൾപ്പെടുത്താതിരുന്നതിലും ജസ്റ്റിസ് നാഗരത്നയും മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗും ഉൾപ്പെടെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. കൊളീജിയത്തിന്റെ ശുപാർശയെ കേന്ദ്രസർക്കാരും തുടർന്ന് രാഷ്ട്രപതിയും അംഗീകരിച്ചാണ് നിയമനം നടന്നത്.
