വത്തിക്കാൻ സിറ്റി: ഗാസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപാപ്പ മുന്നോട്ട് വന്നു. ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും അതിനായി താൻ പ്രാർത്ഥിക്കുകയാണെന്നും മാർപാപ്പ പ്രസ്താവിച്ചു. ഇസ്രായേലിന്റെ സൈനിക നടപടികളും പട്ടിണിയും കാരണം നിരവധിയാളുകൾ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി, സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുകയായിരുന്നു അദ്ദേഹം.Pope says he is begging for a ceasefire in Gaza
ഗാസയിലെ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാനിൽ നടത്തിയ പ്രസംഗത്തിനിടെ ജനങ്ങളുടെ കരഘോഷം മൂലം പ്രസംഗം രണ്ടുതവണ ഇടവേളയെടുത്തതായി റിപ്പോർട്ട്. മാർപാപ്പയുടെ ആഹ്വാനത്തിന് വത്തിക്കാനിൽ നിന്നും വലിയ പിന്തുണയും ലഭിച്ചു. ഗാസയിൽ മാനുഷിക സഹായം തടസ്സമില്ലാതെ എത്തണമെന്നും, മനുഷ്യാവകാശ നിയമങ്ങൾ പൂർണ്ണമായി പാലിക്കപ്പെടണമെന്നും, കൂട്ടശിക്ഷ ഒഴിവാക്കണമെന്നും, നിർബന്ധിത കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
