ജിഎസ്ടി സമ്പ്രദായത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കരണത്തില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ ഉടന്‍ യോഗം ചേരാനിരിക്കുകയാണെന്നും 50:50 അനുപാതം കേരളത്തിന്റെ വരുമാനത്തില്‍ കുറവ് വരുത്തുമെന്നതിനാല്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കേന്ദ്രം പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാത്ത പക്ഷം ക്ഷേമ പദ്ധതികള്‍ക്ക് തടസ്സമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.Chief Minister Pinarayi Vijayan wants the central government to change its stance on GST
