ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ക്രിക്കറ്റ് ബാറ്റിനകത്ത് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടി. പ്ലാസ്റ്റിക് ബാറ്റുകളുടെ പിടി ഭാഗം തുറന്ന് കഞ്ചാവ് നിറച്ചതിന് ശേഷം റെക്സിൻ കൊണ്ട് പൊതിഞ്ഞും, ചിലത് അരികുകൾ കീറി സെല്ലോ ടേപ്പിട്ട് അടച്ചുമാണ് ഒളിപ്പിച്ചിരുന്നത്.Cannabis hidden in a cricket bat seized in Alappuzha
പശ്ചിമ ബംഗാൾ മാൽഡ സ്വദേശിയായ റബിഹുൽ ഹഖിനെ അറസ്റ്റ് ചെയ്തു. ഒഡിഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി. 16 ക്രിക്കറ്റ് ബാറ്റുകളിലായി 13.5 കിലോ കഞ്ചാവാണ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എക്സൈസ് വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഓഫീസർ ജിപിൻ, ഇൻസ്പെക്ടർ ദിലീപ് വി.ടി., സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രയ്സ് മാത്യു, ഫിലിപ്സ് ജോൺ, ഗിരികുമാർ, ഹെഡ് കോൺസ്റ്റബിൾ ജി. വിപിൻ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഓണവുമായി ബന്ധപ്പെട്ട ആഘോഷദിവസങ്ങളെ മുൻനിർത്തിയാണ് ലഹരി എത്തിച്ചതാകാമെന്ന് പ്രാഥമിക വിലയിരുത്തൽ. വിവേക എക്സ്പ്രസിൽ യാത്ര ചെയ്ത റബിഹുൽ ഹഖ് മാത്രമല്ല, മറ്റ് സഹയാത്രികരുണ്ടോയെന്ന് ആർപിഎഫ് അന്വേഷണം തുടരുന്നു.
