ജമ്മു കശ്മീര്‍: ദോഡ ജില്ലയില്‍ ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തില്‍ നാല് പേര് മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വൈഷ്നോ ദേവി യാത്ര താല്‍ക്കാലികമായി നിർത്തിവെച്ചു. മേഘവിസ്ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍പ്രളയത്തിലാണ് ജീവന് നഷ്ടമായത്. ഇതുകൂടാതെ 10 വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു.Jammu and Kashmir cloudburst: Four dead
കനത്ത മഴയെ തുടര്‍ന്ന് നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പല മേഖലകളിലും സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അറിയിച്ചു. കതുവ, സാംബ, ദോഡ, ജമ്മു, റംബാന്‍, കിഷ്ത്വാര്‍ ജില്ലകളിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു ഡിവിഷനിലെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ മുഴുവന്‍ അടച്ചിട്ടു. മണ്ണിടിച്ചിലും വെടിവെപ്പും പരിഗണിച്ച് മുന്‍കരുതലിന്റെ ഭാഗമായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതവും നിര്‍ത്തിവച്ചു. ദോഡയിലെ ഒരു പ്രാദേശിക അരുവി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രധാന റോഡ് ഒലിച്ചുപോയി. താവി നദിയും കരകവിഞ്ഞൊഴുകുകയാണ്.
