തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പങ്കെടുക്കില്ല. അതിന് പകരം സംസ്ഥാന മന്ത്രിമാരായ ദേവസ്വം വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ബാബു, ഐ.ടി. മന്ത്രി പഴനിവേല്‍ ത്യാഗരാജന് എന്നിവര്‍ പങ്കെടുക്കുമെന്ന് സ്റ്റാലിന് അറിയിച്ചു.Stalin will not attend the global Ayyappa Sangam
സെപ്റ്റംബർ 20നാണ് സംഗമം നടക്കുന്നത്. പകരം പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം. ആഗോള അയ്യപ്പഭക്തരെ ഒരുമിപ്പിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം. 3000-ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ദേവസ്വം മന്ത്രി വി.എന്‍. വാസവന് ചെന്നൈയിലെത്തിയാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ഔപചാരികമായി ക്ഷണിച്ചത്.
