എറണാകുളം: കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി ഇന്ന് തൃപ്പൂണിത്തുറയിൽ അത്തച്ചമയം നടക്കും. ഇതോടനുബന്ധിച്ച് നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ-പൊതുമേഖലാ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.Kerala’s Onam celebrations begin today in Tripunithura
രാവിലെ 9 മണിക്ക് ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ മന്ത്രി എം.ബി. രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. നടൻ ജയറാം ഘോഷയാത്രയ്ക്ക് ഫ്ലാഗ് ഓഫ് നിർവഹിക്കും. കെ. ബാബു എംഎൽഎ അധ്യക്ഷനായിരിക്കുമ്പോൾ എംപിമാരായ ഹൈബി ഈഡൻ, അനൂപ് ജേക്കബ്, ഫ്രാൻസിസ് ജോർജ്, ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
9.30-ഓടെ ബോയ്സ് സ്കൂൾ മൈതാനത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. കലാപ്രകടനങ്ങളും നിശ്ചലദൃശ്യങ്ങളും ഉൾപ്പെട്ട ഭംഗിയാർന്ന പ്രകടനങ്ങളാണ് ഘോഷയാത്രയ്ക്ക് നിറം പകരുന്നത്.
