ആലപ്പുഴ: മദ്യലഹരിയിൽ 75 കാരനായ പിതാവിനെ ക്രൂരമായി മർദിച്ച മകൻ പൊലീസ് പിടിയിൽ. ചേർത്തല പുതിയകാവ് സ്വദേശിയായ ചന്ദ്രനെയാണ് മകൻ അഖിൽ മർദിച്ചത്. അമ്മയുടെയും സഹോദരങ്ങളുടെയും മുന്നിൽ വെച്ചായിരുന്നു ആക്രമണം. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് അഖിൽ പിതാവിനെ അടിക്കുകയും കഴുത്ത് ഞെരിക്കുകയും തലക്കടിക്കുകയും ചെയ്തത്. ഗുരുതരാവസ്ഥയിൽ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികളുടെ വിവരമോടെയാണ് പൊലീസ് എത്തി അഖിലിനെ കസ്റ്റഡിയിൽ എടുത്തത്.Drunk son beats up 75-year-old father
