കാലിക്കറ്റ് സർവകലാശാല സെനറ്റിൽ നിന്നും കോൺഗ്രസ് എംഎൽഎ ഐ. സി. ബാലകൃഷ്ണനെ പുറത്താക്കി. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പോലും പങ്കെടുക്കാതിരുന്നതിനെ തുടർന്ന് സർവകലാശാല ചട്ടപ്രകാരം സ്വാഭാവികമായാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏഴ് യോഗങ്ങളിലോ ഓൺലൈൻ യോഗങ്ങളിലോ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.I. C. Balakrishnan expelled from Calicut University Senate
അതേസമയം, വീണ്ടും സെനറ്റിലേക്ക് തിരികെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐ. സി. ബാലകൃഷ്ണൻ സർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച ചേർന്ന യോഗത്തിൽ ഇത് പരിഗണിച്ചില്ല. വരാനിരിക്കുന്ന സെനറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിൽ ഭൂരിപക്ഷം സെനറ്റംഗങ്ങൾ അനുമതി നൽകിയാൽ മാത്രമേ അദ്ദേഹത്തിന്റെ അംഗത്വം പുനഃസ്ഥാപിക്കപ്പെടുകയുള്ളു.
