ആലുവ: പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വയനാട് മാനന്തവാടി വേമം വലിയ കുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബ് (47) ആണ് മരിച്ചത്.A young man drowned while bathing in Periyar in Aluva.
ഇന്നലെ വൈകിട്ട് 4.30ഓടെ മണപ്പുറം ദേശത്തെ കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ബിനു അപ്രതീക്ഷിതമായി കുഴഞ്ഞുവീണെന്നാണ് വിവരം.
വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം (യു.കെ. സ്കൂബ ടീം) അംഗങ്ങളായ അസ്ലാം, ലത്തീഫ്, നിസാം, നിയാസ് കപ്പൂരി എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. വൈകിട്ട് 5.30ഓടെ കടവിൽ നിന്ന് 30 മീറ്ററിനുള്ളിൽ മൃതദേഹം കണ്ടെത്തി.
ആലുവ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
