പറവൂർ: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ. വടക്കേക്കര കണ്ണങ്ങനാട് സ്വദേശിയായ സൻജിത്തിനെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ കയറിപ്പിടിച്ച് ദേഹോപദ്രവം നടത്തിയതായി കുട്ടി സ്കൂൾ അധ്യാപികയോട് വെളിപ്പെടുത്തിയിരുന്നു. വിവരം അറിഞ്ഞ സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.Fifty-five-year-old man arrested for raping seven-year-old girl
വടക്കേക്കര പൊലീസ് സ്റ്റേഷനിൽ മുമ്പും ഒരു മോഷണ കേസിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
