തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ നീക്കം. മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് സമർപ്പിച്ച രണ്ട് അന്വേഷണ റിപ്പോർട്ടുകളും സർക്കാർ തിരിച്ചയച്ചു. റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതുക്കിയ അഭിപ്രായം നൽകണമെന്ന് നിർദേശിച്ചാണ് ഈ അപൂർവ നടപടി.Government returns reports against Ajith Kumar
സീനിയർ ഡിജിപി നൽകിയ റിപ്പോർട്ടുകളിലേക്കാണ് വീണ്ടും അഭിപ്രായം തേടിയത്. പൂരം റിപ്പോർട്ടും, പി. വിജയൻ നൽകിയ പരാതിയെ തുടർന്ന് തയ്യാറാക്കിയ ശുപാർശയും ഉൾപ്പെടെയുള്ള രേഖകളാണ് തിരികെ അയച്ചത്. രണ്ടും റിപ്പോർട്ടുകളും അജിത് കുമാറിനെതിരെ ആയിരുന്നു.
