സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര കേസുകൾ വർധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ആശങ്കയിലാണ്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതാണ് പ്രധാന ആശങ്ക. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.Amebic encephalitis: Cases increasing in the state
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കിണർവെള്ളം മൂലമാണ് രോഗബാധയെന്നു ആരോഗ്യവകുപ്പ് കരുതുന്നു. നിലവിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവർക്കൊപ്പം കോഴിക്കോട് സ്വദേശികളായ മൂന്നു പേരും രോഗബാധിതരായി ചികിത്സയിലാണ്. എന്നാൽ ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലം ലഭ്യമായിട്ടില്ല. ഇതിന് പുറമെ ഒരാൾക്കും രോഗലക്ഷണങ്ങളോടെ ചികിത്സ തുടരുന്നു.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമാണ്. താമരശ്ശേരിയിൽ രോഗബാധിതയായ നാലാം ക്ലാസുകാരി മരണപ്പെട്ടിരുന്നു.
