തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഔദ്യോഗിക സീൽ രജിസ്ട്രാറിൽ നിന്ന് പിടിച്ചെടുക്കണമെന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നൽകിയ നിർദേശം സിനഡിക്കറ്റ് തള്ളി. സീൽ രജിസ്ട്രാർ കെ. എസ്. അനിൽകുമാറിനോടൊപ്പം തന്നെ തുടരുമെന്നും മറ്റാരുടെയും കൈയിൽ ഏൽപ്പിക്കരുതെന്നും സിനഡിക്കറ്റ് നിർദ്ദേശിച്ചു. വൈസ് ചാൻസലർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥർക്ക് സീൽ കൈവശം വെക്കാൻ അധികാരമില്ലെന്നും, അതിനുള്ള ചുമതല നൽകാൻ വി.സിക്ക് അധികാരമില്ലെന്നുമാണ് സിനഡിക്കറ്റിന്റെ നിലപാട്. കഴിഞ്ഞ ദിവസം വി.സി. സീൽ പിടിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു.Kerala University seal controversy: Syndicate rejects VC’s order
