ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്കാരം ഇന്ന് വണ്ടിപ്പെരിയാറിൽ നടക്കും. മൃതദേഹം വാളാടിയിലെ വീട്ടിലെത്തിച്ചതിന് ശേഷം രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലുമണിക്ക് പഴയ പമ്പനാറിലെ എസ്.കെ. ആനന്ദൻ സ്മൃതി മണ്ഡലത്തിന് സമീപമാണ് സംസ്കാരം.Peerumedu MLA Vazhoor Soman passes away
സംസ്കാരച്ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു.
