പാലക്കാട്: വിളത്തൂരിൽ ആറുവയസ്സുകാരൻ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസിന്റെ അന്വേഷണം തുടങ്ങി. വിളത്തൂർ സ്വദേശിയായ മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.Complaint filed against a six-year-old boy who was kidnapped in Palakkad
പിതാവിന്റെ കൈയിൽ നിന്ന് തന്നെ കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. വെള്ളയും ചുവപ്പും നിറത്തിലുള്ള സ്വിഫ്റ്റ് കാറുകളിൽ എത്തിയ സംഘമാണ് കുട്ടിയെ കൊണ്ടുപോയതെന്ന് വിവരങ്ങൾ. കൊപ്പം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
