നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാർമ ‘ഉടൻ ജിയോ ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് എത്തുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയ്ക്ക് സംവിധാനമെഴുതുന്നത് പി.ആർ. അരുണാണ്. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിച്ചിരിക്കുന്ന ഈ സീരീസിലൂടെ, ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു.Nivin Pauly’s ‘Pharma’ to be released on Jio Hotstar soon
കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയിൽ ബിനു പപ്പു, നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, അലേഖ് കപൂർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
‘ഫാർമ’യുടെ വേൾഡ് പ്രീമിയർ 2024 നവംബർ 27-ന് വൈകുന്നേരം 4:45-ന് ഗോവയിലെ പനാജിയിലെ INOX-ൽ വെച്ച് അരങ്ങേറി. ശ്രീജിത്ത് സാരങ്ങിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദൻ രാമാനുജത്തിന്റെ മനോഹര ഛായാഗ്രഹണവും പ്രേക്ഷകർക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
