പൊതുജനം ദേശീയപാതയില്‍ കുരുക്കില്‍ അമര്‍ന്ന് നരകിക്കുമ്പോഴും അനക്കമില്ലാതെ ദേശീയപാതാ അതോറിറ്റിയും നിര്‍മാണ കമ്പനിയും. ദിവസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുരുക്ക് ചൊവ്വാഴ്ചയും പൂര്‍ണമായും പരിഹരിച്ചിരുന്നില്ല.National Highway deadlock continues; High Court order no solution
നാല് സ്ഥലങ്ങളിലാണ് മേല്‍പ്പാല നിര്‍മാണം നടക്കുന്നത്. മേല്‍പ്പാല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ദിനം മുതല്‍ തന്നെ ദേശീയപാതയിലൂടെ യാത്ര നരകസമാനമാണ്. ഹൈക്കോടതി നേരത്തെ അഞ്ച് ദിവസത്തിനുള്ളില്‍ പ്രശ്നപരിഹാരം ഉണ്ടാകണമെന്നും, അതുവരെ ടോള്‍ പിരിക്കരുതെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഉത്തരവ് വന്നിട്ട് രണ്ട് ആഴ്ച കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പുരോഗതിയില്ല. നാമമാത്രമായ ജോലിക്കാരുമായുള്ള നിര്‍മാണം അടുത്തൊന്നും കഴിയുന്ന മട്ടുമില്ല.
കഴിഞ്ഞ രണ്ടുദിവസം ദേശീയപാതയില്‍ വലിയ ബ്ലോക്ക് ഉണ്ടായി. ചൊവ്വാഴ്ചയും യാത്ര പൂര്‍ണമായും തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസത്തെയത്ര ബ്ലോക്ക് ചൊവ്വാഴ്ച ഉണ്ടായില്ല എന്നത് മാത്രമാണ് നേരിയ ആശ്വാസം.
ഹൈക്കോടതി ടോള്‍ ചുമതല നാലാഴ്ചത്തേക്ക് നിർത്തിയതിന് ശേഷം, ടോള്‍ ബൂത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങളും കമ്പനികള്‍ ഒഴിവാക്കിയിട്ടുണ്ട്. പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനുപകരം, ദേശീയപാത അതോറിറ്റിയും ടോള്‍ കമ്പനിയുമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള നിലപാട് സ്വീകരിച്ചത്.
