ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആഗസ്റ്റ് 30-ന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി ജില്ലാകലക്ടർ പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ പതിവുപോലെ നടക്കും.Local holiday in Alappuzha for Nehru Trophy boat race
വള്ളംകളിയെത്തുടര്ന്ന് ജില്ലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധിക പൊലീസ് സേനയെ നിയോഗിക്കുകയും പുന്നമടക്കായലില്‍ ഫയര്‍ഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം സജ്ജമാക്കുകയും ചെയ്യും. മത്സരദിവസം ആലപ്പുഴ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. പാര്‍ക്കിംഗിനായി പ്രത്യേകം ഇടങ്ങള്‍ ക്രമീകരിക്കുകയും പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
